
പൊന്നാനി: ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലക ളില്‍ കടലാക്രമണം രൂക്ഷമായി. വെളിയങ്കോട് പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ പത്തോളം വീടുകളിലും പൊന്നാനി ഹിളര്‍പള്ളിക്ക് സമീപം അഞ്ച് വീടുകളിലും വെള്ളം കയറി.
വെളിയങ്കോടും പാലപ്പെട്ടിയിലും നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. പാലപ്പെട്ടി കാപ്പിരിക്കാട്ടെ അലിയാര്‍ പള്ളി കടലാക്രമണത്തില്‍ തകര്‍ന്നു.
കടല്‍ഭിത്തി ഇല്ലാത്ത മേഖലകളിലാണ് കടല്‍ ശക്തമായി കരയിലേക്ക് കയറുന്നത്. വേലിയേറ്റ സമയമായ ഉച്ചയോടെ പ്രക്ഷുബ്ധമായ കടല്‍ വൈകിട്ട് അതിരൂക്ഷമാവുകയും വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയും ചെയ്തു. കടലോരത്തെ 50 ഓളം തെങ്ങുകള്‍ കടപുഴകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



