HIGHLIGHTS : Siblings die of electrocution in Kozhikode

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഇരുവരും മീന്‍ പിടിക്കുന്നതിന് തോട്ടിലിറങ്ങിയപ്പോള്‍ പൊട്ടി വീണ ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം. കാറ്റില്‍ മരത്തിന്റെ ചില്ല വീണ് വൈദ്യുതി ലൈന്‍ തോട്ടിലേക്ക് പതിച്ചിരുന്നു.