പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം. മൂന്ന് ദിവസങ്ങളിലായി തുടരുന്ന കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്കാണ് ഭീഷണി. പെരുമ്പടപ്പ് പഞ്ചായത്തിലെ കാപ്പിരിക്കാട് പാലപ്പെട്ടി അജ്മീര്‍ നഗര്‍, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പത്തുമുറി, പൊന്നാനി നഗരസഭയിലെ മുറിഞ്ഞഴി, മരക്കടവ്, അഴീക്കല്‍ എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷം.
കാപ്പിരിക്കാട് ആലിയാര്‍ ജുമാ മസ്ജിദും അജ്മീര്‍ നഗര്‍ പള്ളിയും തകര്‍ച്ചാഭീഷണിയിലാണ്. ഈ വഴിയുള്ള റോഡുകളും തകര്‍ന്നിട്ടുണ്ട്. പൊന്നാനിയില്‍ ഇരുപതോളം വീടുകളും പാലപ്പെട്ടി, അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലായി പതിനഞ്ചോളം വീടുകളും തകര്‍ച്ചാഭീഷണി നേരിടുകയാണ്. നിരവധി തെങ്ങുകള്‍ കടപുഴകി.
അമ്പതോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണി നേരിട്ടിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ അല്‍പ്പം ശമനമായിട്ടുണ്ട്. നിലവില്‍ പാലപ്പെട്ടിയിലെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ മാത്രമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ ഒരുക്കുമെന്നും ഇതിനുള്ള എല്ലാ സംവിധാനവും പൂര്‍ത്തിയാക്കിയതായും പൊന്നാനി തഹസില്‍ദാര്‍ ഷാജി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




