മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞത്.

ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്.

അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ മറ്റു കാര്യമായ പ്രശ്നങ്ങളൊന്നും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ ഭയപ്പെടാനില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top