Section

malabari-logo-mobile

വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ധാന്യപ്പുരകള്‍ ഉപരോധിക്കും; എസ്.ഡി.പി.ഐ

HIGHLIGHTS : മലപ്പുറം:സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന

SDPI darna foto Malappuram (1)മലപ്പുറം:സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പുതുവര്‍ഷ ദിനത്തില്‍ സര്‍ക്കാറിന്റെ ധാന്യപ്പുരകളായ എഫ്.സി.ഐ ഗോഡൗണുകള്‍ ഉപരോധിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ഏകദിന ഉപവാസത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പാക്കുന്ന പല പരിപാടികളും സാധാരണക്കാരിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ജനങ്ങളുടെ ദുരിതങ്ങള്‍ ആഘോഷങ്ങളാക്കി മാറ്റുന്ന സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്നും തിരഞ്ഞെടുപ്പുകളുടുക്കുമ്പോള്‍ മാത്രം വി്‌വിധ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലാമെന്ന വ്യാമോഹം അധികകാലം അനുവദിക്കില്ലെന്നും ഇക്‌റാമുല്‍ഹഖ് കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു.  സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.ടി.യു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!