Section

malabari-logo-mobile

കള്ളനോട്ട്: അഞ്ചുപേര്‍ പിടിയില്‍

HIGHLIGHTS : ദോഹ: വ്യാജ കറസി നിര്‍മ്മിച്ച കേസില്‍ പ്രതികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.

qatarദോഹ: വ്യാജ കറസി നിര്‍മ്മിച്ച കേസില്‍ പ്രതികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. അറബ് രാജ്യക്കാരായ ഇവരെ കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റു ചെയ്തത്.
സംഘം 500 ന്റേയും 100 ന്റേയും വ്യാജ ഖത്തര്‍ റിയാല്‍ നിര്‍മ്മിക്കുകയും അവ വിതരണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാജ കറന്‍സികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ഒരു സംഘം ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുറ്റാന്വേഷണ വിഭാഗം വിവരത്തിന്റെ സത്യസന്ധത ഉറപ്പു വരുത്തിയ ശേഷം നടത്തിയ നീക്കമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പായതിത് ശേഷം പ്രതികളെ പിടികൂടാനുള്ള അറസ്റ്റ് വാറന്റ്  കൂടി സംഘടിപ്പിച്ചാണ് പൊലീസ് ഓപ്പറേഷന്‍ നടത്തിയത്. ആദ്യം പിടികൂടിയ പ്രതിയില്‍ നിന്ന് 20,000 റിയാലിന്റെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു നാലു പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് അവരേയും പോലീസ് അറസ്റ്റു ചെയ്തു.
അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന്‍ കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!