ഓട്ടോറിക്ഷയില്‍ മദ്യ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

തിരൂരങ്ങാടി : ഓട്ടോറിക്ഷയില്‍ വിദേശ മദ്യം വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. ചുള്ളിപ്പാറ മണ്ണത്താനത്ത് ഷാജി (30) യാണ് തിരൂരങ്ങാടി സി ഐ അനില്‍ കെ റാവുത്തറിന്റെ പിടിയിലായത്. 30 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. വെന്നിയൂരില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെ വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ച് 100 രൂപ അധികം ഇടാക്കി വില്‍ക്കുകയായിരന്നു രീതി. എഎസ്‌ഐ കുമാരന്‍കുട്ടി, സപെഷ്യല്‍ സ്‌കോഡ് അംഗങ്ങളായ സത്യ നാരായണന്‍, മണികണ്ഠന്‍ എന്നിവര്‍ സിഐയോടൊപ്പമുണ്ടായിരന്നു.

 

Share news
error: Content is protected !!
Scroll to Top