വേങ്ങര: മലപ്പുറം ലോക്‌സഭാമണ്ഡലത്തില്‍ നിന്നും വിജയിച്ച കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതിനെതിരെ വ്യത്യസ്തയാര്‍ന്ന പ്രതിഷേധവുമായി എസ്ഡിപിഐ.
മലപ്പുറം കാരത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുന്നിലടക്കം വിവിധയിടങ്ങളില്‍ ചക്കരക്കുടം പൊട്ടിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഫാസിസത്തെ പ്രതിരോധിക്കാനും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ ദേശീയതലത്തില്‍ കൂട്ടായ്മ തീര്‍ക്കാനുമെന്ന് പ്രഖ്യാപിച്ച് ലോക്സഭയിലേക്ക് പോയി അധികാരം ലഭിക്കാത്തതില്‍ നിരാശനായി എം.പി.സ്ഥാനം രാജിവെച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിലുള്ള പ്രതിഷേധമാണ് തങ്ങള്‍ നടത്തിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. കാരത്തോടിന് പുറമെ വേങ്ങര, എ.ആര്‍.നഗര്‍, കണ്ണമംഗലം പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.




