Section

malabari-logo-mobile

മലപ്പുറം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : മലപ്പുറം നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന വിവിധ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറ...

മലപ്പുറം നിയോജക മണ്ഡലത്തില്‍ നടന്നു വരുന്ന വിവിധ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനമായി. മണ്ഡലത്തില്‍ ഭരണാനുമതിയാകാത്ത പ്രധാന പദ്ധതികളുടെ എസ്റ്റിമേറ്റ് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 വരെ ആസ്തി വികസന ഫണ്ടില്‍ നിന്ന് എം.എല്‍.എ നിര്‍ദേശിച്ച 98 പദ്ധതികളില്‍ 90 എണ്ണത്തിനും സര്‍ക്കാറിന്റെ പ്രത്യേക ഫണ്ടുപയോഗിച്ചുള്ള 173 പ്രവൃത്തികളില്‍ 150 പദ്ധതികള്‍ക്കും ഇതുവരെ ഭരണാനുമതിയായതായി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ സര്‍ക്കാര്‍ അനുമതിയായ റോഡുകളുടെ പ്രവൃത്തികള്‍ക്ക് നിര്‍വഹണാനുമതി ഉടന്‍ ലഭ്യമാകുമെന്ന് പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.

sameeksha-malabarinews

മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുഹമ്മദ് ഇസ്മയില്‍, പി.സി. അബ്ദുറഹ്‌മാന്‍, അടോട്ട് ചന്ദ്രന്‍, കരുവാട്ടില്‍ റാബിയ, സുനീറ പൊറ്റമ്മല്‍, മറ്റ് പ്രാദേശിക ജന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!