വള്ളിക്കുന്ന്: സി.പി ഐ എം അരിയല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സ്‌ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ ആംബുലന്‍സിന്റെ
താക്കോല്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ.ജയനില്‍ നിന്ന് വെലായുധന്‍ വള്ളിക്കുന്ന്, വി.പി സോമസുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.
വിനയന്‍ പാറോല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കൈരളി അശ്വമേധം ഫെയിം ജി.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
യുവ കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പുതിയ കവിതാ സമാഹാരം സുഗന്ധം വാലാട്ടുമ്പോള്‍ ജി.എസ് പ്രദീപ് പ്രകാശനം ചെയ്തു.
ഇ നരേന്ദ്ര ദേവ് , എ.കെ പ്രഭീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
വെലായുധന്‍ വള്ളിക്കുന്ന്, വി.പി സോമസുന്ദരന്‍, ശ്രീജിത്ത് അരിയല്ലൂര്‍, മനോജ് കോട്ടാശ്ശേരി, സതി തോട്ടുങ്ങല്‍, ഉഷ ചേലക്കല്‍, എന്നിവര്‍ സംസാരിച്ചു. കെ.വി ഷിബി നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




