തെരുവുനായകളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്

കോഴിക്കോട് : കലക്ടറേറ്റിനു മുന്നിൽ തെരുവുനായകൾ ഓടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണയാൾക്ക് പരിക്ക്. സിവിൽ സ്റ്റേഷൻ കോട്ടുളി റോഡ് നസീബ് ഹൗസിൽ കെ പി അബ്ദുൾ ജലീലി (62)നെയാണ് തിങ്കൾ രാത്രി 11ഓടെ തെരുവുനായക്കൂട്ടം ആക്രമിച്ചത്.

കലക്ടറേറ്റിന് മുന്നിൽ തമ്പടിച്ചിരുന്ന നായ്ക്കൾ സ്കൂട്ടറിന് പിന്നാലെ നൂറ് മീറ്ററോളം ഓടി. നായ കളിലൊന്ന് ജലീലിന്റെ കാലിലേക്ക് ചാടിയതോടെ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. തലയിലുണ്ടായിരുന്ന ഹെൽമെറ്റ് തെറിച്ചുപോയി.

വാഹനത്തിന്റെ വെളിച്ചം കണ്ട് നായ്ക്കൾ പിൻവാങ്ങിയതിനാൽ കടിയേറ്റില്ല. നിലവിളികേട്ട് അടുത്ത വീട്ടുകാരെത്തിയാണ് ജലീലിനെ രക്ഷപ്പെടുത്തിയത്. വലത് കൈയ്ക്കും മുതുകിനും സാരമായി പരിക്കേറ്റ ജലീലിനെ ആശുപത്രിയിലെത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top