പുള്ളിപ്പുലി ചത്തനിലയിൽ

മമ്പാട് : മാടം ആദിവാസി നഗർ സർക്കാർ വന ഭൂമിയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ചൊവ്വ വൈകിട്ട് നാലോടെയാണ് എട്ട് വയസ്സ് തോന്നിക്കുന്ന പുള്ളിപ്പുലിയുടെ ജഡം ആദിവാസി നഗറിന്റെ മുകൾഭാഗത്തെ മേഖലയോട് ചേർന്ന് വനത്തിൽ കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും ഉൾപ്പെടുന്ന സംഘം ജഡം പരിശോധിച്ചു.  നിലമ്പൂർ നോർത്ത് ഡിവിഷൻ എടവണ്ണ റേഞ്ചിലെ എടക്കോട് സ്റ്റേഷൻ പരിധിയിൽവരുന്ന സ്ഥലമാണ് ഇത്.

ദിവസങ്ങൾക്കുമുമ്പ് ഇവിടെ ആടിനെ പുലി കടിച്ചുകൊന്നിരുന്നു. വെറ്ററിനറി സർജൻ എസ് ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ജഡം മറവു ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top