തിരൂര്‍: ഗ്യാസ് സിലിണ്ടര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പുറത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം കച്ചവടം ചെയ്യുന്ന തൃത്തല്ലൂര്‍ സ്വദേശി കടവത്ത് മുഹമ്മദലി(65) ആണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് ചമ്രവട്ടം പാലം ജങ്ഷനില്‍ വെച്ച് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാവിലക്കാട് നിന്ന് സുബ്ഹി നമസ്‌ക്കാരം കഴിഞ്ഞ് ചമ്രവട്ടം ആലത്തിയൂര്‍ റോഡിലെ പെട്രോള്‍ പമ്പിലേക്ക് പോവുകയായിരുന്നു മുഹമ്മദലി. ചമ്രവട്ടം പാലം കടന്ന് വന്ന ലോറിയുടെ പിന്‍ഭാഗം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇദേഹം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഭാര്യ:നഫീസ. മക്കള്‍:ഷബീറലി, ഹൈറുന്നീസ, ഖമറുന്നീസ. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




