HIGHLIGHTS : Schools in Lakshadweep will continue to serve meat for lunch

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി വന്ന പ്രഫുല്‍ ഘോടാ പാട്ടീല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം നേരത്തെ ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദ്വീപിന്റെ കാലങ്ങളായുളള ഭക്ഷണ രീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമര്‍ശനവുമുയര്‍ന്നു.
അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി തല്‍സ്ഥിതി തുടരാനും അഡ്മിനിസ്‌ട്ടേറ്റര്‍ക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്. എന്നാല്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്
