Section

malabari-logo-mobile

സ്‌കൂള്‍ തുറക്കല്‍, മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു

HIGHLIGHTS : School vehicles were inspected by the school opening and motor vehicle department

തിരൂരങ്ങാടി: കോവിഡ് ഇളവിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. വാഹനങ്ങള്‍ ഓടിച്ചു നോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കും സുഖമമായി യാത്ര ചെയ്യണമെന്ന ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന. എണ്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ അഞ്ചുവാഹനങ്ങള്‍ തിരിച്ചയച്ച് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്തും,
വിദ്യാര്‍ത്ഥികളുടെ ഗതാഗത സംവിധാനങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനായും വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസും ഉദ്യോഗസ്ഥര്‍ നല്‍കി.

sameeksha-malabarinews

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പ്രധാന അധ്യാപകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ് നല്‍കിയിരുന്നു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എസ് എ ശങ്കരപ്പിള്ളയുടെ നിര്‍ദ്ദേശപ്രകാരം എം വി ഐ മാരായ എം കെ പ്രമോദ് ശങ്കര്‍, പി എച്ച് ബിജുമോന്‍, എ എം വി ഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, എസ് ജി ജെസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!