Section

malabari-logo-mobile

രക്തക്കുഴലിലെ ബ്ലോക്ക് നീക്കി, രജനികാന്ത് സുഖം പ്രാപിക്കുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍

HIGHLIGHTS : Rajinikanth is recovering well after medical procedure says Medical Bulletin

ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സില്‍ കഴിയുന്ന നടന്‍ രജനികാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

sameeksha-malabarinews

രജനി ആശുപത്രിയിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത് ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും രജനിയുടെ പബ്ലിസിസ്റ്റ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പരമോന്നത ബഹുമതിയായ ദാദാ സാഹേബ്‌
ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിനുശേഷം കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘അണ്ണാത്തെ’ എന്ന ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താനിരിക്കുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താകയാണ് രജനിയുടെ നായിക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!