ലോക രക്തദാതൃ ദിനം : 55 വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വഹിച്ചു.

എടപ്പാള്‍: എടപ്പാള്‍ നടുവട്ടം നാഷണല്‍ ഐടിഐ യില്‍ ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 55 പേര്‍ രക്തദാനം നിര്‍വഹിച്ചു.
ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി എയ്ഞ്ചല്‍സ് വിങ്ങുമായി ചേര്‍ന്ന് റീജിയണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ പെരിന്തല്‍മണ്ണയുടെ സഹകരണത്തോടെയാണ് കോളേജില്‍ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. വിദ്യാര്‍ഥികളും അദ്ധ്യാപകരുമായി 75 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 38 ആദ്യ രക്തദാതാക്കള്‍ ഉള്‍പ്പെടെ 55 പേരാണ് ജീവദാനം നിര്‍വ്വഹിച്ചത്.

ക്യാമ്പിന് മുന്നോടിയായി ലോക രക്ത ദാതൃ ദിനാചരണത്തിന്റെ ഭാഗമായി തയ്യറാക്കിയ പ്രത്യേക പ്രതിജ്ഞ ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനസ് മുഹമ്മദ്, ബി ഡി കെ ഭാരവാഹികളായ ജുനൈദ് നടുവട്ടം, നൗഷാദ് അയങ്കലം, അലി ചേക്കോട് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കോളേജ് പ്രിന്‍സിപ്പള്‍ അര്‍ജുന്‍ ടി. എസ് വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലി കൊടുത്തു.

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് എടപ്പാള്‍ നടുവട്ടം നാഷണല്‍ ഐ ടി ഐ യില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നത്. കഴിഞ്ഞ ക്യാമ്പിലും നിരവധി വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വ്വഹിച്ചിരുന്നു. സ്ഥിരം സന്നദ്ധ രക്തദാതാവായ പ്രിന്‍സിപ്പാള്‍ അര്‍ജുന്‍ ടി. എസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം വിദ്യാര്‍ത്ഥികള്‍ രക്തദാന ത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പ്രക്രിയ അടുത്തറിയുന്നതിനും വേണ്ടിയാണ് സ്ഥാപനത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പിന് കോളേജ് അധ്യാപകരായ സുബൈര്‍, ശ്രീനിവാസന്‍
എന്നിവരും വിദ്യാര്‍ത്ഥികളും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ താലൂക്ക് എയ്ഞ്ചല്‍സ് വിങ് കോര്‍ഡിനേറ്റര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ നാഷണല്‍ ഐ ടി ഐ ക്കുള്ള ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എയ്ഞ്ചല്‍സ് വിങ് പ്രതിനിധികള്‍ പ്രിന്‍സിപ്പാളിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top