കാനനസംഗമം : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പോസ്റ്റര്‍ രചനാ മത്സരം

downloadകോഴിക്കോട്‌: വനം വകുപ്പ്‌ സംഘടിപ്പിക്കുന്ന കാനനസംഗമം 2015 ന്റെ ഭാഗമായി എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന്‌ രാവിലെ 10.30ന്‌ മാത്തോട്ടത്തെ വനശ്രീ കോംപ്ലക്‌സില്‍ നടക്കും.

വനം വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും എന്നീ വിഷയങ്ങളിലാണ്‌ മത്സരങ്ങള്‍. പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികാരിയില്‍ നിന്നുളള സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത്‌ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ അസി. ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ , സോഷ്യല്‍ ഫോറസ്‌ട്രി ഡിവിഷന്‍, അരക്കിണര്‍ (പി.ഒ.), മാത്തോട്ടം, കോഴിക്കോട്‌ എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 0495 2416900

Share news
error: Content is protected !!
Scroll to Top