ചെങ്ങന്നൂര്‍: സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. വെണ്‍മണി രാജേഷ് ഭവനില്‍ രാജേഷിന്റെ മകന്‍ അഭിരാം(8) മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ വെള്ളത്തില്‍ നി്ന്നും വൈദ്യുതാഘാത മേല്‍ക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്കും ഷോക്കേറ്റു. ഇവരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്തളം അമൃത വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിരാം.
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. അഭിരാമിനെ രക്ഷിക്കാന്‍ ശ്രമിച്ച രേഖാ മോന്‍(28) നാണ് വൈദ്യുതാഘാതമേറ്റത്.
വെണ്‍മണി പോലീസ് മേല്‍നടപടികള്‍ സ്വീകിരച്ചു.



