Section

malabari-logo-mobile

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ തസ്തിക അട്ടിമറിക്കുന്നതായി പരാതി

HIGHLIGHTS : school of letters

മഹാത്മാ ഗാന്ധി സര്‍വ്വകാല ശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ തസ്തിക അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഓണ്‍ ലൈനായി ചേര്‍ന്ന തിയ്യേറ്റര്‍ റിസേര്‍ച്ച് ഫോറം – നാടക ഗവേഷക വിദ്യാര്‍ഥി കൂട്ടായ്മ ഇതില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. 2020 ഒക്ടോബര്‍ മാസം 30 ന് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ അധ്യാപക ഒഴിവുകള്‍ നികത്തുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആപ്ലിക്കേഷനുള്ള ലിങ്കും നോട്ടിഫിക്കേഷനും ഒരു മുന്നറിയിപ്പുമില്ലാതെ സര്‍വ്വകലാശാല വെബ്ബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഇത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിലവിലുള്ള ഡ്രാമാ ആന്റ് തിയേറ്റര്‍ തസ്തിക അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നാണ് യൂണിവേഴ്‌സിറ്റി വൃത്തങ്ങള്‍ ക്കിടയിലുള്ള പിന്നാമ്പുറ സംസാരം.

മഹാനായ നാടകാചാര്യന്‍ ശ്രീ : പ്രൊഫ : ജി.ശങ്കരപ്പിള്ളയുടെ പരിശ്രമം കൊണ്ട് 1988 -ല്‍ സ്ഥാപിതമായ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നാടകം, ഇംഗ്ലീഷ് , മലയാളം എന്നീ വിഷയങ്ങള്‍ തുല്യ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോന്നിരുന്നു. പ്രഗല്‍ഭ അദ്ധ്യാപകരായിരുന്ന നരേന്ദ്ര പ്രസാദ് , ഡി വിനയ ചിന്ദ്രന്‍, പി.ബാലചന്ദ്രന്‍ , വി സി ഹാരീസ് തുടങ്ങിയവര്‍ തുല്യ പ്രധാന്യത്തോടെയാണ് ഈ വിഷയങ്ങളെയെല്ലാം കണ്ടിരുന്നത് . എന്നാല്‍ പി ബാലചന്ദ്രന്‍ വിരമിച്ചതിനു ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി തിയ്യേറ്റര്‍ അദ്ധ്യാപകന്റെ ഒഴിവ് നികത്തപ്പെട്ടിട്ടില്ല. ഇങ്ങനെ ആയിരിക്കെത്തന്നെ ഒരു അധ്യാപകന്‍ പോലുമില്ലാതെ നാടക വിഷയത്തില്‍ ഒട്ടേറെ എംഫില്‍ ബിരുദങ്ങള്‍ ഇവിടെ നിന്നും ഉണ്ടായതും വലിയ ഒരു വിരോധാഭാസമാണ്. തിയേറ്റര്‍ വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ ഗവേഷണം ചെയ്യുന്നതിനുള്ള സ്ഥാപനങ്ങള്‍ കുറവാണെന്നിരിക്കെ നിലവിലുള്ള പ്രൊഫസര്‍ തസ്തിക തിയ്യേറ്റര്‍ ഇല്ലാതാകുന്നതിലൂടെ നാടക ഗവേഷണത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ ഭാവി കേരളത്തില്‍ ഇരുളടയുകയാണ് . കാരണം നിലവിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമയിലും, ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലുമുള്ള സീറ്റുകളില്‍ ഒഴിവുകള്‍ ഇല്ല എന്നതും നാടക ഗവേഷണ വിദ്യാര്‍ഥികളുടെ ബാഹുല്യവും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നാടക പഠനത്തിനുള്ള പ്രാധാന്യവും കണക്കിലെടുത്ത് അടിയന്തിര പ്രാധാന്യത്തോടെ നിലവിലുള്ള നാടകാധ്യപകന്റെ തസ്തികയിലേക്ക് ആളെ നിയമിക്കുകയും നാടക പഠനത്തിനായി ഡിപ്പാര്‍ട്ട്‌മെന്റ് വിപുലപ്പെടുത്തുകയും വേണമെന്ന് നാടക ഗവേഷക വിദ്യാര്‍ഥി കൂട്ടായ്മ ആവശ്യപ്പെട്ടു.

sameeksha-malabarinews

ഇത് പ്രകാരം നേരിട്ടുള്ള പരാതി ഗവര്‍ണര്‍ക്കും , ബന്ധപ്പെട്ട മന്ത്രിക്കും, വിസിക്കും, രജിസ്ട്രാര്‍ക്കും സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുരളീധരന്‍ തയ്യില്‍ അധ്യക്ഷനായുള്ള യോഗത്തില്‍ ആതിര ദിലീപ്, സുരേഷ് കുരുവട്ടൂര്‍ , രാഹുല്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!