കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നാടക പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ബിരുദ (BTA) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിര്‍മാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരമ്പര്യ കലകള്‍, സംഗീതം, ന്യൂ മീഡിയ, കുട്ടികളുടെ നാടകകല തുടങ്ങിയ നാടകത്തിന്റെ വിവിധ മേഖലകളെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായകമാകുന്ന ബാച്ലര്‍ ഓഫ് തീയറ്റര്‍ ആര്‍ട്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബി. ടി. എ ക്ക് പ്ലസ്ടുവാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. www.universityofcalicut.info എന്ന വെബ്‌സൈറ്റില്‍ Directorate of Admission എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. 2020 ഓഗസ്റ്റ് 17 വരെ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.


കൂടുതല്‍ വിവരങ്ങള്‍ക്ക് :0487-2385352, 9496930742
34
34