ചെമ്മാട് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മുഹമ്മദ് ആദില്‍

തിരൂരങ്ങാടി: വീടിനടുത്ത് വയലില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെമ്മാട് കുംഭം കടവ് സ്വദേശി കുംഭം കടവത്ത് ജാഫറിന്റെ മകന്‍ 12 വയസ്സുള്ള മുഹമ്മദ് ആദില്‍ ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. മറ്റു കുട്ടികളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളത്തില്‍ കാണാതായതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടര്‍ന്ന് വയലും റോഡും വെള്ളത്തില്‍ മൂടിയിട്ടുണ്ട്. ഇവിടെ കുട്ടികള്‍ സാധാരണ കുളിക്കാന്‍ വരാറുള്ളതാണ്.

മൃതദേഹം താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കോവിഡ് ടെസ്റ്റിന് ശേഷം കൈപ്പുറത്താഴം പള്ളിയില്‍ ഖബറടക്കും. തൃക്കുളം ഗവ. ഹൈസ്‌കൂള്‍ 7 ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സൈഫുന്നീസയാണ് മാതാവ്. മുഹമ്മദ് ജവാദ്, ഫാത്തിമ ജെസ്‌ന, ഫാത്തിമ ഹന്നത്ത്, മുഹമ്മദ് അനസ് എന്നിവര്‍ സഹോദരങ്ങളാണ്.

Share news
error: Content is protected !!
Scroll to Top