HIGHLIGHTS : School bus overturns in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മൂന്ന് കുട്ടികള്‍ നിസാര പരിക്കേറ്റു. രണ്ട് ആയമാരും 25 കുട്ടികളുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. മഴപെയ്തതിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ ബ്രേക്കിട്ടപ്പോള്‍ ബസ് തെന്നി സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. കുട്ടികളെല്ലാം സുരക്ഷിതരാണ്.