കക്കാട് പിട്ടാപ്പിള്ളി ഏജന്‍സിയില്‍ മോഷണം

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജന്‍സിയില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവര്‍ന്നു.

ജീവനക്കാര്‍ രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയില്‍ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top