കോഴിക്കോട്: ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഹറം ഒന്നായും അതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂലൈ 28 വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈല്ലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സൗദിയില്‍ ഇസ്ലാമിക പുതുവര്‍ഷാരംഭം ഇന്ന്. ഹിജ്‌റ 1445ലെ ആദ്യ ദിവസമായ മുഹറം ഒന്ന് ഇന്ന് ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതി അറിയിച്ചു. മാസപിറവി ദൃശ്യമായെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മാസപിറവി കാണാതിരുന്നതിനാല്‍ ദുല്‍ഹജ്ജ് 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് കോടതി പറഞ്ഞിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




