കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി.ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഐഷ സുല്‍ത്താനയ്ക്ക് എതിരായ പരാതി പിന്‍വലിക്കില്ലെന്നും എന്നാല്‍ മറ്റ് സമരങ്ങള്‍ക്ക് കൂടെ നില്‍ക്കാം എന്നുമാണ് ബിജെപി അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും പുറത്താക്കിയതെന്ന് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
ചാനലില്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ബയോവെപ്പണ്‍(ജൈവായുധം) എന്ന് വിശേഷിപ്പിച്ചതിനാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരായി രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്.




