രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ച്ചയിലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്.

ഈ മാസം 20 ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ അറിയിച്ചു. കവരത്തി പോലീസിന്റെ നോട്ടീസ് കിട്ടിയെന്നും ഐഷ അറിയിച്ചു.

അതെസമയം ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് തേടി.

കേസില്‍ കക്ഷി ചേരാന്‍ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അപേക്ഷ നല്‍കിയിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ബയോവെപ്പണ്‍(ജൈവായുധം) എന്ന് വിശേഷിപ്പിച്ചതില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റംചുമത്തി കേസെടുത്തത്. 124 എ,153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top