സുരേന്ദ്രനെതിരെ കളിച്ചാല്‍ പിണറായിക്ക് മക്കളെ ജയിലില്‍ പോയി കാണേണ്ടി വരും;ഭീഷണിയുമായി എ എന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ എന്‍ രാധാകൃഷണന്‍.

പിണറായിയുടെ മക്കളെ ജയിലില്‍ അടയ്ക്കുമെന്നും മക്കളെ കാണാന്‍ മുഖ്യമന്ത്രി ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി.

തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാധാകൃഷ്ണന്റെ ഭീഷണി.

കുഴല്‍പ്പണ വിവാദത്തില്‍പ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് രാധാകൃഷ്ണന്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top