Section

malabari-logo-mobile

സൗദിയില്‍ കഴിഞ്ഞവര്‍ഷം 4.66 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

HIGHLIGHTS : റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം 4.66 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഈ അവ...

റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം 4.66 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട്. ഈ അവസരത്തില്‍ ഒരു ലക്ഷം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ നിയമം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കണക്കുപ്രകാരം 2016 ല്‍ 1.88 കോടി തൊഴിലാളികളാണ് സൗദി അറേബ്യയില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ 2017 അവസാനമായപ്പോഴേക്കും ഇത് 1.42 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 4,66,000 വിദേശികളാണ് തൊഴില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയത്.

sameeksha-malabarinews

രാജ്യത്ത് 12.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. 11 ലക്ഷം സ്വദേശികളാണ് തൊഴില്‍ രഹിതരായി രാജ്യത്തുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!