Section

malabari-logo-mobile

സൗദി അറേബ്യയോട് അര്‍ജന്റീന തോറ്റു; കണ്ണീരണിഞ്ഞ് ആരാധകര്‍; സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ

HIGHLIGHTS : ലയണല്‍ മെസിയിലൂടെ കിരീടം എന്ന ലക്ഷ്യത്തിലെത്താതെ അര്‍ജന്റീനിയന്‍ ആരാധാകരെ തീരാ ദുഃഖത്തിലാഴ്ത്തി ഖത്തര്‍ ലോകകപ്പിലെ സൗദി അറേബ്യയുടെ അവിശ്വസനീയ വിജയം...

ലയണല്‍ മെസിയിലൂടെ കിരീടം എന്ന ലക്ഷ്യത്തിലെത്താതെ അര്‍ജന്റീനിയന്‍ ആരാധാകരെ തീരാ ദുഃഖത്തിലാഴ്ത്തി ഖത്തര്‍ ലോകകപ്പിലെ സൗദി അറേബ്യയുടെ അവിശ്വസനീയ വിജയം.കളിയുടെ ആദ്യപകുതിയില്‍ ഒന്നിനെതിരെ സൗദി അറേബ്യ നേടിയ രണ്ട് ഗോളുകളുടെ
മുന്‍തൂക്കം 90 മിനിട്ടും പിടിച്ചുനിര്‍ത്താനായതോടെ സൗദി അറേബ്യ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കുകയായിരുന്നു.

ഗ്യാലറികളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയടീമിന്റെ തോല്‍വി താങ്ങാനായില്ല. അര്‍ജന്റീനക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ കളി കഴിഞ്ഞതോടെ ട്രോളുകളുടെ പൂരമായിരുന്നു. കൂട്ടക്കരിച്ചിലുകളും, സിനിമാരംഗങ്ങളും. മാറിമായം വീഡിയയുമൊക്കെ യഥേഷ്ടം സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തി. ജഗതിയും, സലീംകൂമാറും, എന്തിന് കെജിഎഫ് വരെ നിറഞ്ഞുകഴിഞ്ഞു.

sameeksha-malabarinews

ആദ്യ പകുതിയില്‍ ലയണല്‍ മെസി നേടിയ പെനാല്‍റ്റി ഗോളിലാണ് അര്‍ജന്റീന ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ തിരിച്ചു കൊടുത്ത് ലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു.

തുടര്‍ന്ന് അര്‍ജന്റീനയുടെ തുടര്‍ച്ചയായ ശക്തമായുള്ള ആക്രമണത്തെ കൂട്ടമായി ചെറുത്ത് മുന്നേറുകയായിരുന്നു സൗദി ടീം അംഗങ്ങള്‍. സാല അല്‍ ഷെഹ്‌റിയും സാലെം അല്‍ ഡവ്‌സാരിയുമാണ് സൗദിക്കായി ഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ മുഹമ്മദ് ഒവൈസ് ഒരു പരുന്തന്‍ കണ്ണുമായി ബാറിന് കീഴില്‍ അജയ്യനായി നിന്നപ്പോള്‍ മെസിയുടെ പട എല്ലാതരത്തിലും നിഷ്പ്രഭമാകുകയായിരുന്നു.

തുടക്കത്തില്‍ തന്നെ അര്‍ജന്റീനയുടെ മൂന്ന് മുന്നേറ്റങ്ങള്‍ തന്ത്രപരമായി ഓഫ് സൈഡ് കെണിയില്‍ കുരുക്കാന്‍ സൗദിക്ക് സാധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ശക്തമായ ആക്രമണത്തിലൂടെ മുന്നേറിയാണ് മിന്നുന്ന ലീഡ് സൗദി സ്വന്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!