അതിതീവ്ര വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ട സൗദി അറേബ്യയുടെ എല്ലാ അതിര്‍ത്തികളും ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം.
ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. അവര്‍ സൗദിയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന്‍ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറില്‍ തന്നെ ഒന്നാമത്തെ ടെസ്റ്റ് (പിസിആര്‍) നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം. പതിമൂന്നാമത്തെ ദിവസം വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കണം.
ഇനി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറക്കുകയണ്. സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിലവില്‍ ഇന്ത്യയുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.



