Section

malabari-logo-mobile

ചരിത്ര ദൗത്യം നിറവേറ്റി റായ്യാനത്ത് ബര്‍നാവിയിലൂടെ സൗദി അറേബ്യ

HIGHLIGHTS : Saudi Arabia through Rayyanat Barnawi fulfilled the historical mission

ചരിത്ര ദൗത്യം നിറവേറ്റി സൗദി അറേബ്യ.അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയച്ച് കൊണ്ട് സൗദി അറേബ്യ ചരിത്രം കുറിച്ചത്.ഒരു വര്‍ഷത്തിലേറെയായുള്ള സൗദിയുടെ സ്വപ്ന പദ്ധതിയാണ് ഇന്നലെ പൂര്‍ത്തിയായത്.

റായ്യാനത്ത് ബര്‍നാവി ആണ് മൂന്നു പേര്‍ക്കൊപ്പം യു എസിലെ ഫ്‌ലോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെ സ്പേസ് എക്‌സിന്റെ ഫല്‍ക്കണ്‍ 9 റോക്കറ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്.ഇന്ത്യന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3:07 ഓടെ യാത്ര തിരിച്ച സംഘം വൈകുന്നേരം 6:42 ഓടെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നു. ഇതൊടെ ആദ്യ വനിതാസഞ്ചാരിയോടൊപ്പം രണ്ടു പേരെ ഒരേ സമയം ബഹിരാകാശത്തിലെത്തിലെത്തിച്ച പട്ടികയിലും സൗദി അറേബ്യ ഇടം പിടിച്ചു.

sameeksha-malabarinews

അലി അല്‍ ഖര്‍നി, പെഗ്ഗി വിറ്റ്‌സണ്‍,ജോണ്‍ ഷോഫ്‌നര്‍ എന്നിവരാണ് റായ്യാനത്തിന്റെ ഒപ്പം ബഹിരാകാശത്തേക്ക് പോയത്.8 ദിവസമാണ് ബഹിരാകാശത്ത് ഇവര്‍ ചിലവിടുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!