Section

malabari-logo-mobile

ഇഖാമ മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലാക്കി സൗദി അറേബ്യ

HIGHLIGHTS : Saudi Arabia has put into effect a system to renew Iqama for three months or six months

സൗദി അറേബ്യ : വിദേശ തൊഴിലാളികളുടെ റസിഡന്റ് പെര്‍മിറ്റ് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനവുമായി സൗദി അറേബ്യ. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകള്‍ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ സര്‍ക്കാര്‍ പേയ്മെന്റ് സംവിധാനം മൂന്ന് മാസത്തേക്ക് അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങി.

പുതിയ പേയ്മെന്റ് സിസ്റ്റം അനുസരിച്ച്, തൊഴിലുടമകള്‍ക്ക് തങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്നു മാസത്തിലോ ആറു മാസത്തിലോ അടയ്ക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിത കാലാവധിക്ക് മാത്രം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്ശിര്‍ ബിസിനസ്, മുഖീം, ഖിവ എന്നീ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

sameeksha-malabarinews

ഗവണ്‍മെന്റ് പേയ്മെന്റ് സംവിധാനം പരിഷ്‌കരിച്ചതിനാല്‍ ചുരുങ്ങിയത് മൂന്ന് മാസത്തേക്കോ, അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായ 6, 9, 12 മാസങ്ങളിലേക്കോ തൊഴിലുടമ വര്‍ക്ക് പെര്‍മിറ്റിന് ഫീസ് അടയ്ക്കുന്നത് ഇനി മുതല്‍ ബാങ്കുകള്‍ സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!