കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജ് മദ്യപിച്ച് സമരക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതാണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാദങ്ങള്‍ പൊളിയുന്നു. ഇന്ധന വിലവര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് സമരക്കാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജോജു മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. പോലീസ് നടത്തിയ വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നടന്‍ മദ്യപിച്ചെത്തി സമരം അലങ്കോലപ്പെടുത്തിയെന്നായിരുന്നു കോണ്‍ഗ്രസ്സ ജില്ലാകമ്മറ്റിയുടെ ആരോപണം.
ഇതിനെ ചുവടു പിടിച്ച് കെ.സുധാകരന്‍ ജോജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ജോജു മദ്യപിച്ചിരുന്നുവെന്നും വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും സുധകാരന്‍ പറഞ്ഞു. വാഹനം തകര്‍ത്തതിനെയും സുധാകരന്‍ ന്യായീകരിച്ചിരുന്നു. ജനരോഷം കൊണ്ടാണ് വാഹനം തല്ലതകര്‍ത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജോജുവിനെ ഗുണ്ടയെന്നും സുധാകരന്‍ വിശേഷിപ്പിച്ചു.
താന്‍ മദ്യപിച്ചിരുന്നില്ലെന്നും, സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.
സമരത്തിന് പോലീസ് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.




