ഇന്റര്‍നെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ

റിയാദ്: ഇന്റര്‍നെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ. എസ്.ടി.സി, മൊബൈലി, സെന്‍ എന്നീ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികളുടെ സിം കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ നുസുക്കിന്റെ മുഴുവന്‍ സേവനങ്ങളും ലഭ്യമാകും.

ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഹജ്ജ്, ഉംറ, മസ്ജിദുല്‍ ഹറം സന്ദര്‍ശനം തുടങ്ങിയവക്കാവശ്യമായ അനുമതികളും സേവനങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് നുസുക്ക്.ഹജ്ജ്, ഉംറ അനുമതി നേടല്‍, ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, നുസൂക്ക് മാപ്, എഐ ഉപയോഗിച്ച് സംശയങ്ങള്‍ക്ക് ഉത്തരം, റിപ്പോര്‍ട്ടുകളും അന്വേഷണങ്ങളും സമര്‍പ്പിക്കല്‍ തുടങ്ങിയവയാണ് നുസുക്ക് ആപ്പിന്റെ പ്രധാന സേവനങ്ങള്‍.

പുതിയ പദ്ധതിയിലൂടെ തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവമായിരിക്കും ലഭ്യമാവുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top