
ദുബൈ: വിമാനത്തിലെ പവര്‍ബാങ്ക് ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എമിറേറ്റ്‌സ്. ഒക്ടോബര്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. എമിറേറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിബന്ധനകളോടെ ഒരു പവര്‍ ബാങ്ക് മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കൂ. വിമാനത്തിനകത്ത് പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാനോ, പവര്‍ ബാങ്ക് ഉപയോഗിച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനോ അനുവാദമുണ്ടാകില്ല.
പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച്, 100 വാട്ട് അവറിന് താഴെ ശേഷിയുള്ള ഒരു പവര്‍ബാങ്ക് മാത്രം യാത്രയില്‍ കരുതാം. വിമാനയാത്രക്കിടെ ഉപകരണങ്ങള്‍ പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യരുതെന്നും വിമാനത്തിന്റെ സോക്കറ്റില്‍ കുത്തി പവര്‍ബാങ്ക് ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
ഓവര്‍ഹെഡ് കാബിനില്‍ പവര്‍ബാങ്ക് സൂക്ഷിക്കരുത്. മറിച്ച്, സീറ്റ് പോക്കറ്റിലോ സീറ്റിനടിയില്‍ വെക്കുന്ന ബാഗിലോ സൂക്ഷിക്കാം. ചെക്കിന്‍ ബാഗേജില്‍ നേരത്തേ പവര്‍ബാങ്കിന് വിലക്കുണ്ട്. പവര്‍ബാങ്കിന്റെ അമിതമായ ഉപയോഗം തീപിടിത്തത്തിനും മറ്റു പല അപകടങ്ങള്‍ക്കും കാരണമായേക്കാം. പുതുക്കിയ നിയന്ത്രണങ്ങള്‍ അപകട സാധ്യത കുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




