Section

malabari-logo-mobile

അര്‍ണാബ് ഗോസ്വാമിക്കും റിപ്പബിക്ചാനലിനുമെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

HIGHLIGHTS : ന്യൂഡല്‍ഹി:അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് അര്‍ണാബ് ഗോസ്വാമിക്കും റിപ്പബിക്ചാനലിനുമെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയ...

ന്യൂഡല്‍ഹി:അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് അര്‍ണാബ് ഗോസ്വാമിക്കും റിപ്പബിക്ചാനലിനുമെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിട്ടുള്ളത്.തരൂരിന്റെ ഭാര്യ സുനന്ദപുഷ്ക്കറുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടി അപകീര്‍ത്തികരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി പോലീസ് പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ കോടതിയോട് ആവശ്യപ്പെട്ടു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം

sameeksha-malabarinews

അര്‍ണാബിനും പുറമെചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്ലയര്‍ മീഡിയയെയും എഎന്‍പിഎല്ലിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൌരവ് ഗുപ്ത എന്നിവരാണ് തരൂരിന്വേണ്ടി ഹാജരാകുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!