HIGHLIGHTS : Saritha S Nair's statement in the conspiracy case against Swapna

ഗൂഢാലോചന കേസില്‍ ഫെബ്രുവരി അഞ്ചു മുതല്‍ പതിനഞ്ചു വരെയുള്ള വിവരങ്ങളാണ് തിനിക്ക് അറിവുള്ളതെന്നും സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജ്ജ് ആണെന്നും സരിത പറയുന്നു. താനും സ്വപ്‌ന സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കി.
പി സി ജോര്‍ജ്ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സരിത കേസില്‍ സാക്ഷിയാകുന്നത്.
അന്വേഷണ സംഘത്തിന് മുന്നില്‍ ഇപ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ നോട്ടിസ് നല്‍കുമെന്ന് അറിയിച്ചതായും സരിത വ്യക്തമാക്കുന്നു.
