തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വലിയ സുരക്ഷയോടെയാണ് കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോയിഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
അതെസമയം വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.കരിങ്കൊടി കാണിച്ച രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി വരുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




