Section

malabari-logo-mobile

കേരളത്തിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഊര്‍ജ്ജം നല്‍കുന്ന സന്ദേശമാണ് സാരഗിന്റേത്: വി ശിവന്‍ക്കുട്ടി

HIGHLIGHTS : Sarag's message gives full energy to the children of Kerala: V Sivankutty

വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+.എസ് എസ് എല്‍ സി വിജയം ആഘോഷിക്കുന്നതിന് മുന്‍പേ സാരംഗ് ലോകത്തോട് വിട പറഞ്ഞു. കേരളത്തിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഊര്‍ജ്ജവും പ്രേരണയും നല്‍കുന്ന സന്ദേശമാണ് സാരഗിന്റേതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി ഫലപ്രഖ്യാപന വേളയില്‍ പറഞ്ഞു.

122913 എന്ന രജിസ്ട്രര്‍ നമ്പറില്‍ പരീക്ഷഴെയുതിയ സാരംഗ് ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയത്. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

sameeksha-malabarinews

വാഹനപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന സാരംഗിന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് 6 പേര്‍ക്കായി സാരംഗിന്റെ അവയവം ദാനം ചെയ്തത്. കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്.

തിരുവനന്തപുരം കല്ലമ്പലത്ത് ആശുപത്രിയില്‍ പോയി മടങ്ങവേ ഓട്ടോറിക്ഷ അപകടത്തെത്തുടര്‍ന്ന് മരിച്ച ബി. ആര്‍ സാരംഗിന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണു നേട്ടം. അവയവ ദാനത്തിലൂടെ ജീവന്റെ തുടിപ്പുകള്‍ ലോകത്ത് അവശേഷിപ്പിച്ചാണ് സാരംഗിന്റെ അകാലത്തിലുള്ള വേര്‍പാട്.

ആറ്റുകാല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥി ആയിരുന്നു സാരംഗ്. മരണത്തെത്തുടര്‍ന്ന് ആറു പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്തു. സങ്കടക്കടലിനിടയിലും സാരംഗിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം കാണിച്ച സന്നദ്ധതയെ ഹൃദയംകൊണ്ട് അഭിനന്ദിക്കുന്നതായി ഫലപ്രഖ്യാപന വേളയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിതന്നെയാണു സാരംഗിന്റെ പരീക്ഷാ ഫലവും അറിയിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!