
വള്ളിക്കുന്ന് കൊടക്കാട് :പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മെക് 7 ഹെല്‍ത്ത് ക്ലബ് കൊടക്കാട് വിപുലമായ പരിപാടി സംഘടിപ്പിച്ചു . പരിസ്ഥിതി പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡിനുടമയുമായ അബ്ദുല്‍ റസാഖ് മുഖ്യ അതിഥിയായി. അദ്ദേഹം കൊണ്ട് വന്ന തൈകള്‍ മെമ്പര്‍മാര്‍ക്ക് വിതരണം ചെയ്തു.
ആറ്റക്കോയ തങ്ങള്‍ക്കു തൈകള്‍ വിതരണം ചെയ്ത് നിസാര്‍ കുന്നുമ്മലും റിട്ടേര്‍ഡ് എസ് ഐ മോഹന്‍ദാസും ഉദ്ഘാടനം നിര്‍വഹിച്ചു . പരിപാടിയില്‍ കോര്‍ഡിനേറ്റര്‍മാരായ റസാക്ക് കെ വി കെ. . അവറാന്‍കുട്ടി വിപി . ലത്തീഫ് വി ,അഷ്റഫ് സീഗൊ എന്നിവര്‍ സംബന്ധിച്ചു . അബ്ദുല്‍ റസാഖ്‌നെ അഷ്റഫ് കോനാരി ഷാള്‍ അണിയിച്ചു. അബൂബക്കര്‍ കോലാക്കല്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




