വിസ്മയിപ്പിക്കാന്‍ ഇന്ദ്രന്‍സ് വീണ്ടും …’ജമാലിന്റെ പുഞ്ചിരി’ ജൂണ്‍ 7 ന്..

ഇന്ദ്രന്‍സ് സവിശേഷതകളേറെയുള്ള ജമാല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യല്‍ ക്രൈം ത്രില്ലറാണ് ‘ജമാലിന്റെ പുഞ്ചിരി’. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തില്‍ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജമാല്‍ ഇന്ദ്രന്‍സ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ദ്രന്‍സിനൊപ്പം പ്രയാഗ മാര്‍ട്ടിന്‍, സിദ്ദിഖ്, മിഥുന്‍ രമേഷ്, ജോയ് മാത്യൂ, അശോകന്‍, സോനാ നായര്‍, മല്ലിക സുകുമാരന്‍, ശിവദാസന്‍, ജസ്‌ന , ദിനേശ് പണിക്കര്‍, രാജ് മോഹന്‍. യദുകൃഷ്ണന്‍, സുനില്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജമാലിന്റെ പുഞ്ചിരി ജൂണ്‍ 7 ന് തിയേറ്റുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന- അനില്‍ പാതിരപ്പള്ളി, മധുരാജഗോപാല്‍, സംഗീതം – പശ്ചാത്തല സംഗീതം വര്‍ക്കി, ഛായാഗ്രഹണം- ഉദയന്‍ അമ്പാടി, എഡിറ്റര്‍- വിപിന്‍ മണ്ണൂര്‍, മേക്കപ്പ്- സന്തോഷ്, വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍, കലാസംവിധാനം- അജയ് ജിഅമ്പലത്തറ, മഹേഷ് മംഗലയ്ക്കല്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- പ്രകാശ് ആര്‍ നായര്‍, സജി സുകുമാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചന്ദ്രന്‍ പനങ്ങോട്, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി, സലീഷ് പെരിങ്ങോട്ടുകര, കളറിസ്റ്റ്- രാജേഷ്, സൗണ്ട് മിക്‌സിംഗ്- ജിയോ പയസ്, ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top