സനുമോഹന്‍ കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ച് പിടിയിലായി

കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ കേരള പോലീസിന്റെ പിടിയിലായി. മൂകാംബികയില്‍ ആറ് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞശേഷം ഗോവയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

കൊല്ലൂരിലെ ഭാരതിയെന്ന ലോഡ്ജില്‍ വെച്ച് ഇയാളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാള്‍ അവിടെ നിന്നും ഉഡുപ്പിയിലേക്ക് ബസ്സിലും പിന്നീട് കാര്‍വാറിലേക്കും നീങ്ങുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ കേരള പോലീസ് നടത്തിയ വ്യാപക തെരച്ചിലിലാണ് സനുമോഹന്‍ പിടിയിലായത്.

പോലീസ് ഇയാളുമായി കേരളത്തിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top