മലപ്പുറത്ത് നായയെ വണ്ടിയില്‍ കെട്ടിവലിച്ചയാള്‍ പോലീസ് പിടിയില്‍

മലപ്പുറം:വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ പോലീസിന്റെ പിടിയിലായി. കരുനെച്ചി സ്വദേശി സേവ്യറാണ് പിടിയിലായത്.

എടക്കര പോലീസാണ് സേവ്യറിനെ അറസ്റ്റ് ചെയ്തത്. നായക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. സന്നദ്ധ സംഘടനകള്‍ നായയുടെ പരിക്കുകള്‍ പരിചരിക്കുന്നുണ്ട്.

കഴിഞ്ഞദിവസം മലപ്പുറം എടക്കരയിലാണ് ക്രൂമായ സംഭവം നടന്നത്. ഇയാള്‍ നായയെ കിലോമീറ്ററുകളോളം കെട്ടിവലിക്കുകയായിരുന്നു. നാട്ടുകാര്‍ ഇത് തടഞ്ഞെങ്കിലും ഇയാള്‍ ഇത് വകവെക്കാതെ തുടരുകയായിരുന്നു. വീട്ടിലെ ചെരിപ്പുകള്‍ നായ കടിച്ച് നശിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ട് നായയെ ഒഴിവാക്കാന്‍ കൊണ്ടുപോവുകയായിരുന്നെന്നുമാണ് ഇയാള്‍ പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top