പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു;വീടിനും തീപിടിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. വീടിന്റെ മുന്‍വശവും ഭാഗികമായി കത്തി നശിച്ചു. പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്ന് പിടിച്ച് വീടിന്റെ മുന്‍വശവും കത്തി നശിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഗംഗാധരന്‍ തനിച്ചാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തീ കത്തുന്നത് കണ്ട സമീപത്തെ വീട്ടിലുള്ളവര്‍തന്നെ വിളിച്ചുണര്‍ത്തിയപ്പോഴാണ് താന്‍ തീ പിടിച്ചത് കണ്ടെതെന്ന് ഗംഗാധരന്‍ പറഞ്ഞു. ഉടന്‍തന്നെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അദേഹത്തിന്റെ ബൈക്ക് പൂര്‍ണമായും അഗ്നിക്കിരയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top