Section

malabari-logo-mobile

മഞ്ചേരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങളുടെ ഭാഗ്യ ചിഹ്നം ക്ഷണിക്കാന്‍ തീരുമാനിച്ചു

HIGHLIGHTS : santhosh trophy matches will held at manjeri

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗ്യങ്ങള്‍ മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും മഞ്ചേരി കോസ്മോ പൊളിറ്റന്‍ ക്ലബിലും ചേര്‍ന്നു. പബ്ലിസിറ്റി & സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി, മീഡിയ കമ്മിറ്റി, മെഡിക്കല്‍ കമ്മിറ്റി, ആരോഗ്യസംരക്ഷണ കമ്മിറ്റി എന്നിവയാണ് വെള്ളിയാഴ്ച ചേര്‍ന്നത്. യോഗത്തില്‍ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാ ബഹുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ഭാഗ്യ ചിഹ്നത്തിന്റെ വ്യക്തതയോട്കൂടിയുള്ള (jpeg,png,pdf) കോപി ജനുവരി 21 വെള്ളിയാഴ്ച 5.00 മണിക്ക് മുമ്പായി സ്പോര്‍സ് കൗണ്‍സിലില്‍ നേരിട്ടോ santoshtrophymalappuram@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കാം. അയക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിജയിക്ക് ആകര്‍ഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

sameeksha-malabarinews

75 ാമത് സന്തോഷ് ട്രോഫിയുടെ പ്രചരണാര്‍ത്ഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെടുത്തി പ്രമോ വീഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിവയും സംഘടിപ്പിക്കും.

ചാമ്പ്യന്‍ഷിപ്പിന് ആവശ്യമായ അംബുലന്‍സുകള്‍ ജില്ലയിലെയും സമീപ ജില്ലയിലെയും സര്‍ക്കാര്‍ & സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താമെന്ന് ഡപ്യൂട്ടി ഡിഎംഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കമ്മിറ്റി തീരുമാനിച്ചു. ആംബുലന്‍സുകള്‍ക്ക് പുറമെ ആവശ്യമായ മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാനും കമ്മിറ്റി തീരുമാനിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്തേണ്ടതില്ലെന്ന് ആരോഗ്യ സംരക്ഷ കമ്മിറ്റി വിലയിരുത്തി. സംസ്ഥാനത്തെ എല്ലാ ടൗണുകളിലും ഹോര്‍ഡിംങ്സ്, അനുബന്ധ സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്പോണ്‍സറുകളുടെ സഹായത്തോട്കൂടി സ്ഥാപിക്കാനും സന്തോഷ് ട്രോഫി മുന്‍ കായിക താരങ്ങളുടെയും കായിക താരങ്ങളെയും അണിനിരത്തി ജില്ലയില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനും പബ്ലിസിറ്റി & സ്പോണ്‍സര്‍ഷിപ്പ് കമ്മിറ്റി തീരുമാനിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!