സനൂപ്‌ വധക്കേസിലെ മുഖ്യപ്രതി നന്ദന്‍ പോലീസ്‌ പിടിയില്‍

തൃശ്ശൂര്‍:  സിപിഎം ബ്രാഞ്ച്‌ സക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യനപ്രതി പിടിയില്‍. ഒന്നാം പ്രതി നന്ദനെയാണ്‌ കുന്നംകുളത്ത്‌ വെച്ച്‌ പോലീസ്‌ പിടികൂടിയത്‌ . ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തങ്ങളുടെ പിടിയിലാകുകയായിരുന്നെന്ന്‌ അന്വേഷണ സംഘം പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ കുന്ദംകുളം എസ്‌പി ഓഫീസലാണുള്ളത്‌.

സനൂപിനെ കൊല്ലുക എന്ന ഉദ്ദേശത്തോടെതന്നെയാണ്‌ കുത്തിയതെന്ന്‌ പോലീസ്‌ എഫ്‌ഐആറില്‍ പറയുന്നുണ്ട്‌. തലക്കടിച്ച്‌ വീഴ്‌ത്തിയതും ഇയാള്‍ തന്നെയാണെന്ന്‌ പറയുന്നു.

ഇയാള്‍ വിദേശത്ത്‌ നിന്ന്‌ രണ്ടുമാസം മുന്‍പാണ്‌ നാട്ടിലെത്തിയത്‌.

Share news
error: Content is protected !!
Scroll to Top