താനൂര്‍: പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയ ഡ്രോണ്‍ കളിപ്പാട്ടമെന്ന് തിരിച്ചറിഞ്ഞതോടെ ഉടമസ്ഥന് തിരിച്ചുനല്‍കി. ഇന്നലെ വൈകുന്നേരത്തോടെയാണ് മൂലക്കലില്‍ നിന്നും ഡ്രോണ്‍ കിട്ടിയത്.
അന്വേഷണത്തിനൊടുവില്‍ ഉടമസ്ഥനെ കിട്ടി. മൂലക്കല്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് ഡ്രോണിന്റെ ഉടമസ്ഥനെന്നു താനൂര്‍ സി.ഐ പി പ്രമോദ് പറഞ്ഞു.
മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കളിപ്പാട്ടമാണെന്നും, ഡ്രോണിന്റെ സാങ്കേതികവിദ്യ പഠിക്കാനായി വാങ്ങിയതാണെന്നും. ഭാവിയില്‍ ഇതുപോലെ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതായും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




