Section

malabari-logo-mobile

ശങ്കരന്‍ കൈനീട്ടം നല്‍കി; തെന്നല ജുമാ മസ്ജിദ് നവീകരിച്ചു

HIGHLIGHTS : Sankara extended his hand; Thenla Juma Masjid was renovated

തിരൂരങ്ങാടി: ഉപ്പുംതറ ശങ്കരന്റെ കൈനീട്ടത്തോടെ തെന്നല തറയില്‍ മഹല്ല് ജുമുഅത്ത് പള്ളി ഉയര്‍ന്നു. മതമൈത്രിയുടെ നിറവില്‍ പള്ളിയുടെ ഉദ്ഘാടനം ഇന്ന്. തെന്നല സ്വദേശിയായാണ് ഉപ്പുംതറ ശങ്കരന്‍.250 വര്‍ഷത്തോളം പഴക്കമുള്ളതാണ് തെന്നല മഹല്ല് ജുമുഅത്ത് പള്ളി. നാലാമത്തെ തവണയാണ് നവീകരിക്കുന്നത്. 2019 ലാണ് പള്ളിയുടെ നവീകരണമാരംഭിച്ചത്. നവീകരണം അറിഞ്ഞതോടെ ശങ്കരന്‍ പള്ളികമ്മറ്റി ഭാരവാഹികളെ സമീപിച്ച് തന്റെ കൈനീട്ടം നല്‍കുകയായിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന തെന്നലയില്‍ ഇരുവിഭാഗം സുന്നികളും വളരെ സൗഹാര്‍ദ്ദത്തോടെയും സ്‌നേഹത്തോടെയുമാണ് കഴിഞ്ഞുപോകുന്നത്. ശങ്കരന്‍ അടക്കമുള്ള ഇതര മതസ്ഥരും പള്ളിയിലെ നബിദിനമടക്കമുള്ള പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്യാറുണ്ട്.

sameeksha-malabarinews

പള്ളി ഇന്ന് ളുഹര്‍ നിസ്‌കാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷനാവും.സ്ഥലം ഖാസി ഒ.കെ ജലാലുദ്ധീന്‍ മഖ്ദൂമി സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പള്ളി പുനര്‍നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ കളത്തിങ്ങല്‍ ബാവനു ഹാജി, പള്ളി കമ്മറ്റി സെക്രട്ടറി കുന്നത്തിയില്‍ അലിമോന്‍, എന്‍.സി ജലീല്‍, മൊയ്തീന്‍ കളത്തിങ്ങല്‍, സി.കെ സൈതലവി, പൊതുവത്ത് ആലി, സലാഹുദ്ധീന്‍ തെന്നല സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!