താമരശ്ശേരിയില്‍ പ്രവാസിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട് : താമരശ്ശേരിയില്‍ ഇരുകാറുകളിലെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് ഗള്‍ഫില്‍ വ്യാപാരിയായ അഷറഫ് എന്നയാളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോയത്.

ഇന്നലെ രാത്രി ഒമ്പതേ മുക്കാല്‍ മണിയോടെയാണ് സംഭവം. ടാറ്റാസുമോയിലും, മറ്റൊരു കാറിലുമായെത്തിയ സംഘമാണ് കടത്തിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ് ലഭ്യമാകുന്ന വിവരം.

തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top